2008 ഡിസംബർ 30, ചൊവ്വാഴ്ച

വിടപറയും മുന്‍പേ പി. ഒ ജൂട്സന്‍
-----------------------------------------------------------
പറയുവതാരാദ്യമാ രഹസ്യം
പകര്‍ന്നീടുവാനാവാത്തൊരായിഷ്ടം
പറഞ്ഞീടാതെ തിരിച്ചറിയുമെന്നു നിനച്ചു-
പറയാതെയാ സ്നേഹമാത്മാവിലിത്രനാള്‍
നൊമ്പരപ്പട്ടാല്‍ മൂടി സൂക്ഷിച്ചുവെച്ചു.
പരസ്പരം കാതോര്‍ത്തിരുന്നു മറഞ്ഞതറിഞ്ഞില്ല ത്ദ്രുതുക്കള്‍
പറയുവാനാവാതെ യിന്നും ഞെരിപിരികൊള്ളുന്നു മാനസം
ജീവിതനൌക വലിഞ്ഞുതുഴഞ്ഞെത്തി-
വാര്‍ദ്ധക്യക്കടവില്‍ കാലൂന്നൂന്നു നാം
ഒരുകയ്യിരുകൈ താങ്ങില്ലതെയിന്നും
സമയപ്പടിവാതിലിലൊരു വാക്കിനായ് കാത്തിരിക്കുന്നു.
പൂത്തു തളിര്‍ത്തുവളര്‍ന്നകാലത്തും
വെറും സൌഹ്രുദപുഷ്പം വിടര്‍ത്തി
പ്രാരാബ്ദ മുള്‍വേലിക്കിരുവശവും നിന്നു
കണ്ണുകളാല്‍ നിസ്സഹായത പങ്കുവെച്ചും
മങ്ങിയ മന്ദഹാസം ചുണ്ടില്‍ നിറച്ചു-
മന്തരംഗത്തിന്‍ മോഹമിരുവരുമൊളിപ്പിച്ചുവെച്ചു.
ഇലച്ചാര്‍ത്തില്‍നിന്നടരാന്‍ വെമ്പും-
കേവലമൊരു തുള്ളി ജലകണമിന്നുനമ്മള്‍
ഭൂമി നാവു നുണഞ്ഞു മാടി വിളിക്കുവെ
പൊഴിയാന്‍ തുടങ്ങും മഴനീര്‍ത്തുള്ളികള്‍.
പൊഴിഞ്ഞുവീഴും മുമ്പേ
ഭൂമി നക്കിനുണയും മുമ്പേ
തമ്മിലൊരോര്‍മ്മയായ് പിരിയുംമുമ്പേ
ചേതനയറ്റു പോകുംമുമ്പേ
പറയുവതാരിതാദ്യമാ രഹസ്യം
പറയുവാനാവാതെയിന്നും ഞെരിപിരിക്കൊള്ളുന്നു മാനസം.
പി ഒ ജൂട്സണ്‍