2008 നവംബർ 24, തിങ്കളാഴ്‌ച

aayiraththiloruththi

ആയിരത്തിലൊരുത്തി
--------------------------
തേടിത്തിരഞ്ഞതിവിടെ മര്‍ത്ത്യരെയന്നു-
ചുട്ടുപഴുത്ത മണലാരണ്യത്തിലൂടലയവെ,
പൂപുഞ്ചിരിയമ്രുതൂട്ടിയാത്മാവിനെ ഭസ്മമാക്കിടു-
മായിരം മനുഷ്യക്കോലങ്ങള്‍ക്കിടയില്‍ ഹ്രുദയമുള്ള-
മനുഷ്യനായൊരുവനെ മാത്രമല്ലോയെന്‍-
ജീവയാനവീഥിയില്‍ കണ്ടെത്തിയതു ഞാന്‍.
സ്നേഹമെന്നാദരവോടെ വിളിച്ചുമാനിച്ച-
നീയായിരുന്നതു നീയെന്നനീമാത്രം.
അകലെയകലെ മണിമുത്തുവിതറു-
മനേകായിരം നക്ഷ്ത്രജാലങ്ങള്‍ക്കിടയില്‍-
കോടാനുകോടി പ്രഭചൊരിയുമാവൊരു താരം-
നീയല്ലാതെയാരു വേറെനിക്ക്!
നിന്നായരുണകിരണങ്ങളേറ്റൊളിമിന്നിയവരില്‍-
ഞാന്‍ വെറുമൊരു പുല്‍ക്കൊടിത്തുമ്പുമാത്രം.
സ്വന്തങ്ങള്‍ക്കുമേതു രക്തബന്ധങ്ങള്‍ക്കുമപ്പുറം-
മാനവഹ്രുദയസ്പന്ദനത്തിനു വിലകല്‍പിച്ചവള്‍,
സ്നേഹവാല്‍സല്യങ്ങള്‍ക്കു കരുണയായ് പടര്‍ന്നുകയറാന്‍-
ബന്ദങ്ങള്‍തന്‍ വന്‍മരങ്ങളാവശ്യമില്ലെന്നു-
ധീരമായ് മാത്റുക കാട്ടിയതു നീയല്ലാതെയാരുവേറെ!
കൊടും പിരി പരിഹാസതിരമാലകള്‍ക്കൊടുവില്‍-
ഞാനഭയം തേടിയെത്തിയ സാന്ത്വനതീര-
മെനിക്കു നീയല്ലാതെയാരുവേറെ!
ഉറങ്ങുമെന്‍ പ്രത്യാശയെത്തട്ടിയുണര്‍ത്തി-
യുണര്‍വിന്‍ പൊരുളാത്മധൈര്യമായ് തന്നവള്‍,
കരിഞ്ഞുണങ്ങിയൊരെന്‍ സ്വപ്നങ്ങള്‍തന്‍ ചുവട്ടില്‍-
പച്ചപ്പായൊരു തായ് വേരുണ്ടെന്നു കണ്ടെത്തിയവള്‍,
ഉണങ്ങാത്ത നോവിന്‍മുറിവിലിറ്റുവീണ-
സ്നേഹയൌഷധലേപനവും,
ന്ഷ്ടപ്പെട്ടൊരെന്‍ ജീവിതഭാവനയുടെ ചിറകുള്‍ക്ക്-
വീണ്ടുമൊരാകാശവും ദാനമായ് തന്ന ദയാനിധിയും-
നീയല്ലാതെയാരുവേറെനിക്ക്!
ആരു നീയെന്നാത്മ സൌന്ദര്യമേ-
ഹ്രുദയത്തിനാഴങ്ങള്‍ കടന്നെത്തിയ ദേവദൂതിയൊ?
ആയിരമായിരം കണ്ണുകള്‍ക്കു കാണാന്‍-
നിന്‍നാമം സുവര്‍ണ്ണലിപികളിലെന്നും തിളങ്ങുന്നു.

പി.ഒ.ജൂട്സന്‍

അഭിപ്രായങ്ങളൊന്നുമില്ല: