2008 നവംബർ 22, ശനിയാഴ്‌ച

aval

അവള്‍
----------
ഇന്നലെയുമിന്നും ഇതിനുമുന്‍പും
തിരഞ്ഞുവന്നൂ നീയെന്‍ വീടിന്‍ചാരെ-
വഴിയറിയാതുഴലും പഥിഥയെപ്പൊലെ.
നാളെയുംനീ പതിവുപോലെത്തുമെന്നെനിക്കറിയാം-
കാരണം നീയറിയുന്നു നിനക്കുവേണ്‍ടി കാത്തിരിക്കുന്നൊരുവെനെ!
പക്ഷെ വന്നപ്പോഴെല്ലാം തമ്മില്‍ കണ്ടപ്പോഴെല്ലാ-
മൊരുവാക്കുരിയാടാതെയകലെ-
യോടിമറഞ്ഞിരൊന്നൊളിഞ്ഞു നോക്കുകയായിരുന്നു.
വെറുപ്പെന്തേയിത്രയുമെന്നോടെ-
ന്തിനിത്രയുമുള്‍ഭീതി കാണുമ്പോള്‍-
അതോ ഞാന്‍ ധരിച്ചീടട്ടെയതു നിന്‍ലജ്ജയെന്ന്!
നിന്‍നാട്യമീ പിണക്കമെന്നും-
മറച്ചുപിടിക്കും നിന്‍സ്നേഹത്തിനുള്‍പ്പൂവും-
എന്നുമെന്നെ തേടിവരുന്നതില്‍നിന്നും ഞാനറിയുന്നു.
നിന്‍കണ്ണിലൊളിമിന്നുംവൈഢൂര്യം
കൊതിച്ചുപോയ് ഞാനെന്‍റ്റെ സ്വന്തമാക്കീടാന്‍,
പനിനീര്‍പൂവിതളിടുംചുണ്ടിലെ മധുര-
മെന്‍ ചൊടിയിണയോടു ചേര്‍ത്തീടാന്‍ മോഹിച്ചുപോയ്,
അഴകൊഴുകും നിന്നംഗലാവണ്യത്തില്‍ ഭ്റമിച്ച്-
നിന്നെക്കുറിച്ചൊരു സുന്ദരകവിതയുംമെഴുതിപ്പോയ്!
അന്ന്യനായെന്നെയകറ്റി തനിയെയെന്നിട്ടും-
മന്ദമാരുതനോടും പൂക്കളോടുംചൊല്ലും കളിവാക്കും-
മന്ദഹാസവുമൂഞ്ഞാലാട്ടവും കണ്ടു-
തകരുന്നുവെന്നന്തരംഗം മോഹിനീ!
വേണ്ടയൊരുവാക്കും ചൊല്ലിടേണ്ട നീ-
യൊന്നുപോലും നോക്കിടേണ്ടാ-
നിന്നാതിരുവുടല്‍ ചേലാസ്വദിച്ചീടുവാന്‍-
നിന്നരികെ നില്ക്കുവാനൊന്നനുവദിച്ചാല്‍മാത്രംമതി
ആരെന്നറിയുന്നോ മാളോരേയീ വിശ്വസുന്ദരി
എന്ടെ വീട്ടുമുറ്റത്തെ കൊന്നമരത്തിലെന്നും-
വിരുന്നെത്തും പേരറിയാപക്ഷിയിവള്‍!
പി.ഒ ജൂട്സണ്‍

അഭിപ്രായങ്ങളൊന്നുമില്ല: